Wednesday, November 10, 2010

ഓണാഘോഷം NOVEMBER 12 FRIDAY




 വിശ്വകര്‍മ്മ UAE യുടെ
ഈ വര്‍ഷത്തെ ഓണാഘോഷം
NOVEMBER 12ന്
ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടത്തുന്നു.

UAE യിലെ എല്ലാ വിശ്വകര്‍മജര്‍ക്കും  സ്വാഗതം  


Thursday, October 28, 2010

ഓണാഘോഷം 2010 നവംബര്‍ 12

റാസ് അല്‍ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷൈക് സക്‌ര്‍ ബിന്‍ മൊഹമ്മദ് അല്‍ കസീമി യുടെ ആകസ്മികമായ വേര്‍പാടില്‍
വിശ്വകര്‍മമ യു. ഏ. ഇ
അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.
പരേതനോടുള്ള ആദരസൂചകമായി,
വിശ്വകര്‍മമ യു. ഏ. ഇ യുടെ ഓണാഘോഷ പരിപാടികള്‍ നവംബര്‍ 12 ലേക്ക് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.

Sunday, October 24, 2010

ഓണാഘോഷം 2010




 വിശ്വകര്‍മ്മ UAE യുടെ
ഈ വര്‍ഷത്തെ ഓണാഘോഷം
ഒക്ടോബര്‍ 29ന്
ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടത്തുന്നു.

UAE യിലെ എല്ലാ വിശ്വകര്‍മജര്‍ക്കും  സ്വാഗതം  


ഓണാഘോഷം 2010

 വിശ്വകര്‍മ്മ UAE യുടെ
ഈ വര്‍ഷത്തെ ഓണാഘോഷം
ഒക്ടോബര്‍ 29ന്
ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടത്തുന്നു.
UAE യിലെ എല്ലാ വിശ്വകര്‍മജര്‍ക്കും  സ്വാഗതം  

Friday, August 27, 2010

വിവാഹം

25.08.2010 ന് തിരുവനന്തപുരത്തു വച്ചു നടന്ന,
വിശ്വകര്‍മ്മ യു എ ഇ എക്സി. മെമ്പര്‍ ശ്രീ: വക്കം ജി ശ്രീകുമാറിന്റെയും
ശ്രീമതി. സുഷമ ശ്രീകുമാറിന്റെയും മകള്‍
അനുപമ യും;
അന്തരിച്ച, PWD Executive Engineer ശ്രീ: ജി സുകുമാറിന്റെയും (പാലാ) 
ശ്രീമതി. രാജമ്മ സുകുമാറിന്റെയും മകന്‍ 
രാജേഷും തമ്മിലുള്ള വിവാഹത്തിന്
വിശ്വകര്‍മ്മ യു എ ഇ പ്രസിഡന്റ് ശ്രീ: സന്തോഷ്,
എക്സി. മെംബെര്‍മാരായ Sri: Vijayakumar,
ശ്രീ. ശശിധരന്‍, ശ്രീ: ഗോപന്‍, ശ്രീ: സുരേഷ് സ്വാമിനാഥന്‍,
ശ്രീ: അനില്‍ കുമാര്‍ എന്നിവരും കുടുമ്പാംഗങ്ങളും പങ്കെടുത്തു. 




Sunday, March 21, 2010

ചര്‍ച്ച

താഴെ പറയുന്ന വിഷയത്തെക്കുറിച്ച് ഒരു സജീവ ചര്‍ച്ച ആഗ്രഹിക്കുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ നടപ്പിലാക്കാന്‍ വിശ്വകര്‍മ്മ ഐക്യവേദി തുടങ്ങിയ സംഘടനകള്‍ മുഖേന ശ്രമിക്കാവുന്നതാണ്.


കേരളത്തിലെ ജനസംഖ്യയുടെ 13% വരുന്ന വിശ്വകര്‍മ്മ സമൂഹം ഇന്ന് ആരാലും പരിഗണിക്കപ്പെടാതെ, പരസ്പരം പഴിചാരി ചിന്നിച്ചിതറി ഒറ്റപ്പെട്ടു പോകുന്ന ദയനീയ കാഴ്ച്ചയാണ് കണ്ടുവരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെള്ളം കോരാനും വിറകുവെട്ടാനും വേണ്ടി നമ്മുടെ സമുദായാംഗങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ 100% വിജയിച്ചിട്ടുണ്ട്.

  • ഈ അവസ്ഥയില്‍ നിന്ന് നമ്മുടെ സമുദായത്തെ എങ്ങിനെ മോചിപ്പിക്കാം?
  • നമ്മുടെ സമുദായത്തിനെ എങ്ങിനെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാം?
  • വിശ്വകര്‍മ്മ UAE, വിശ്വകര്‍മ്മ ഐക്യവേദി, തുടങ്ങിയ സംഘടനകള്‍ക്ക് എന്തൊക്കെ പങ്ക് വഹിക്കാന്‍ കഴിയും?

    (താങ്കളുടെ അഭിപ്രായങ്ങള്‍ കഴിയുന്നതും മലയാളത്തില്‍ രേഖപ്പെടുത്തുക. അങ്ങിനെയായാല്‍ സാധാരണക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടാകും. മലയാളം ബുദ്ധിമുട്ടുള്ളവര്‍ ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്)

Monday, February 22, 2010

Tuesday, February 16, 2010

കുവൈറ്റ് വിശ്വകര്‍മ്മ അസ്സോസിയേഷന്‍റ്റെ പ്രസിഡന്റും
വിശ്വകര്‍മ്മ പ്രവാസി ഐക്യവേദി ഖജാന്‍ജിയുമായ
ശ്രീ: പി.ജി.ബിനു
20.02.2010 ല്‍ ദുബായ് സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ച്
21.02.2010 ഞായറാഴ്ച്ച
പ്രസിഡന്‍റ്റിന്റെ ഓഫീസില്‍ (ഗലദാരി)
വെച്ച് ഒരു സ്വീകരണം നല്കാന്‍ തീരുമാനിച്ചിരിക്കുന്നു.
തദവസരത്തില്‍ എല്ലാ
അംഗങ്ങളും
പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

പി.ജി.ബിനു

Wednesday, February 10, 2010