Wednesday, January 28, 2009

വിശ്വകര്‍മ്മ യു.ഏ.ഇ യുടെ ആദ്യത്തെ ജനറല്‍ബോഡി യോഗം വിജയിപ്പിക്കുക.

വിശ്വകര്‍മ്മ യു.ഏ.ഇ യുടെ ആദ്യത്തെ ജനറല്‍ബോഡി യോഗം 2009 മാര്‍ച്ച് 6, രാവിലെ 10.00 മണിക്ക് ദുബായ് ഹൊര്‍ അല്‍ അന്‍സ്/അല്‍ ഷാബ് കോളനി , തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റിനു് പുറകിലുള്ള ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
എണ്ണൂറോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രസ്തുത യോഗം വന്‍ വിജയമാക്കുവാന്‍ യു.ഏ.ഇ യിലെ എല്ലാ വിശ്വകര്‍മജരും താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ഉടന്‍ ബന്ധപ്പെട്ട് പേരു ചേര്‍ക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

ശശിധരന്‍
0505502039

മനോജ് കുമാര്‍
0504578683

Sunday, January 25, 2009

വിശ്വകര്‍മ്മ യു.എ.ഇ അഡ്ഹോക്‌ കമ്മറ്റിയുടെ രണ്ടാമതു നിര്‍വ്വാഹക സമിതി യോഗം നടന്നു.

വിശ്വകര്‍മ്മ യു.എ.ഇ അഡ്ഹോക്‌ കമ്മറ്റിയുടെ
രണ്ടാമതു നിര്‍വ്വാഹക സമിതി യോഗം ദൈരയിലെ ഹാഷിം അലവി
ഡെക്കോര്‍ കമ്പനിയില്‍ വച്ച് കഴിഞ്ഞ വെള്ളിയ്യാഴ്ച നടന്നു.
സംഘടനയുടെ നടക്കുവാനിരിക്കുന്ന ജനറല്‍ ബോഡി യോഗം,
ഔദ്യോഗിക ഉത്ഘാടനം തുടങ്ങിയ വന്‍പിച്ച ഭാവി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍
യോഗം തീരുമാനിച്ചു. ഇതിന്റെ വിശദമായ അറിയിപ്പ് താമസിയാതെ ഉണ്ടാകും.