വിശ്വലയം 2011
-അര്‍ച്ചനാ ഷോബി
http://www.vovmagazine.com/
വിശ്വകര്‍മ്മ യു.എ.ഇ.യുടെ രണ്ടാം വാര്‍ഷികം വിശ്വലയം 2011 ഒക്ടോബര്‍ 7ന് ദുബായ് ഖിസൈസ് മില്ലെനിയം സ്ക്കൂളില്‍ വെച്ച് രാവിലെ 11 മണിക്ക് നടന്ന ജനറല്‍ബോഡിക്കു ശേഷം , ഓണസദ്യയും പഞ്ചവാദ്യവും നടന്നു. ഉച്ചക്കു ശേഷം പി വി ഏ മീറ്റിങ്ങും വാര്‍ഷിക പൊതുയോഗവും നടന്നു. വൈകുന്നേരം വിശ്വകര്‍മം യു.ഏ.ഈ പ്രസിഡന്റ് സന്തോഷ് പിലാക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി.ആചാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍, രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസമേഖലയിലും തൊഴില്‍മേഖലയിലും വിശ്വകര്മജര് അങ്ങേയറ്റം അവഗണനയനുഭവിക്കുന്ന സമുദായമാണെന്നും ഇതിനെതിരെ ശക്തമായി പോരാടണമെന്നും ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി പ്രസ്താവിച്ചു.
ഇന്ത്യയിലാകമാനം പത്ത് കോടിയോളം വരുന്ന വിശ്വകര്മസമുദായം അസംഘടിതരാണ്. കോണ്‍ഫെഡറേഷനു കീഴില്‍ ഇവര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതര സമുദായ അംഗങ്ങള്‍ സംഘടിതമായി വോട്ടുബാങ്ക് സൃഷ്ടിച്ച് അവകാശങ്ങള്‍ നേടുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി എല്ലുമുറിയെ പണിയെടുക്കാനും വോട്ടുചെയ്യാനും മാത്രമാണ് വിശ്വകര്‍മ സമുദായത്തിന് നിയോഗം. കേരളത്തില്‍ത്തന്നെ വിശ്വകര്‍മ സമുദായം 75-ഓളം സംഘടനകളിലായി ചിതറിക്കിടക്കുകയാണ്. കേരളത്തില്‍ 40 ലക്ഷത്തോളം ആളുകള്‍ വിശ്വകര്‍മസമുദായ അംഗങ്ങളാണ്. പക്ഷേ ഒരു എം.എല്‍.എ. സ്ഥാനാര്‍ത്ഥിയായിപ്പോലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിശ്വകര്‍മ സമുദായക്കാരെ പരിഗണിക്കുന്നില്ല. ഈ അവസ്ഥ മാറ്റാന്‍ സംഘടിതമായ മുന്നേറ്റം അനിവാര്യമാണ്-അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൗണ്‍സല്‍ ജനറല്‍ എച്ച്.ഇ. ഫ്രാന്‍സിസ് സേവ്യര്‍ മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.
കോണ്‍സല്‍ ജനറല്‍ ഫ്രാന്‍സിസ് സേവ്യര്‍, പ്രവാസി ഐക്യവേദി ചെയര്മാന് വിജയന് ബഹ്റൈന്‍, വൈസ് ചെയര്മാന് പി.എസ്.ചന്ദ്രന്, ജനറല്‍ സെക്രട്ടറി ഡോ. രാധാകൃഷ്ണന് മസ്കറ്റ്, പ്രോഗ്രാം കണ്‍വീനര്‍ സജീവ് മുതുകുളം എന്നിവരും പ്രസംഗിച്ചു.
വാര്‍ഷികയോഗം വിശ്വകര്‍മ യു.എ.ഇ.യുടെ പുതിയ ഭാരവാഹികളായി സജീവ് മുതുകുളം (പ്രസിഡന്റ്) സന്തോഷ് പിലാക്കാട്(ജനറല്‍ സെക്രട്ടറി) ദിലീപ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ഗാനമേള അമൃത സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ആന്‍ഡ് കൈരളി ഗാന്ധര്‍വ്വ സംഗീതം വിജയി സംഗീതും, ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ഫേം ലക്ഷ്മിയും നേതൃത്വം നല്കിയ സംഗീതപരിപാടിയും നൃത്ത നൃത്ത്യ പരിപാടികളും വി.കെ.യു.എ.ഇ. അംഗങ്ങളുടെ പ്രാധിനിത്യവും ഉണ്ടായിരുന്നു.
http://www.vovmagazine.com/